പെന്‍ഷന്‍ സംഘടന കെ എസ് എസ് പി എ സമരത്തിലേക്ക്

Web Desk
1 Min Read

ആലുവ: കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിക്കാതെ മുന്നോട്ടു പോകുന്ന ഇടതു സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് കെ എസ് എസ് പി എ നേതൃത്വം നല്‍കുമെന്ന് കെ വി മുരളി പ്രസ്ഥാപിച്ചു. ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കാത്തത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ നിരാശയാണ് സൃഷ്ടിച്ചത്. ഇപ്പോഴെങ്കിലും കമ്മീഷനെ പ്രഖ്യാപിച്ചാല്‍ മാത്രമേ ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറക്കാന്‍ കഴിയൂ.

city exchange

17 ശതമാനം ഡി എ കുടിശ്ശിക ഉള്ളപ്പോള്‍ നാലു ശതമാനം നല്‍കി പെന്‍ഷന്‍കാരെയും ജീവനക്കാരെയും വഞ്ചിക്കുന്ന നടപടി ഇടതുപക്ഷ ഗവണ്‍മെന്റിന് ഭൂഷണമല്ലെന്നും മുരളി ഓര്‍മിപ്പിച്ചു. അടിയന്തരമായി ശമ്പള കമ്മീഷനെ നിയമിക്കുകയും പഴയ ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉള്‍പ്പെടെ അനുവദിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. ഒന്നാം തിയ്യതി എല്ലാ ജില്ലാ ട്രഷറിക്ക് മുന്‍പിലും കെ എസ് എസ് പി എയുടെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!