
ദോഹ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടി പൂന യൂണിവേഴ്‌സിറ്റിയില്‍ നടന്നു. പരിപാടി ഉദ്ഘാടനം കെ ബി എഫ് പ്രസിഡന്റ് ഷഹിന്‍ ഷാഫി എം പി നിര്‍വഹിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട്, ഷീല ഫിലിപ്പ്, വി എസ് നാരായണന്‍, വിനോദ്, ജിജി തിരുവല്ല, ജനറല്‍ സെക്രട്ടറി രഞ്ജിത്ത്, എ കെ ഉസ്മാന്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ കെ പരുമല, ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട, കുവാഖ് പ്രസിഡന്റ് നൗഷാദ് അബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണസദ്യയോടു കൂടി ആരംഭിച്ച പരിപാടിയില്‍, ചെണ്ടമേളം, ഓണപ്പാട്ട്, മാവേലി എഴുന്നള്ളത്ത്, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.
