
ആധുനിക ഇന്ത്യക്ക് പുതിയൊരു ദിശാബോധം നല്‍കിയ നേതാവായിരുന്നു ഇന്ദിരാഗാന്ധി.
ലോക കാര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ച് ദീര്‍ഘ വീക്ഷണത്തോടെ രാജ്യത്തിനുവേണ്ടി നടപ്പാക്കാന്‍ ശ്രമിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധി.

ഒക്ടോബര്‍ 31 എന്നും ഭാരതത്തിന് ഞെട്ടലുണ്ടാക്കുന്ന ദിവസമാണ്. സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ട ഇന്ദിര പ്രിയദര്‍ശിനി രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാവുകയായിരുന്നു.

പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ തമ്പടിച്ച ഭിദ്രന്‍വാലയെന്ന ഭീകരനും അയാളുടെ നൂറുകണക്കിന് അനുയായികളും സര്‍വ്വായുധങ്ങളോടെ ഇന്ത്യന്‍ ഭരണകൂടത്തിനും സൈന്യത്തിനും വെല്ലുവിളിയുമായി അക്രമ മാര്‍ഗ്ഗത്തില്‍ നില്‍ക്കുമ്പോള്‍ ഏതൊരൂ ഭരണാധികാരിയും ചെയ്യാനൂദ്ദേശിച്ച കാര്യമേ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചെയ്തുള്ളു. സൈന്യം സുവര്‍ണ്ണ ക്ഷേത്രത്തില്‍ കയറി ഭീകരവാദികളെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ക്ഷേത്രം രക്ഷിക്കുകയായിരുന്നു. കുറച്ചുകൂടി സൈനിക ഇടപെടല്‍ വൈകിയിരുന്നെങ്കില്‍ ഭീകരവാദികള്‍ ക്ഷേത്രം കൂടുതല്‍ കേടുപാടുകള്‍ വരുത്തുകയോ തകര്‍ക്കുകയോ ചെയ്‌തേനെ.
സൈന്യത്തിന്റെ പെട്ടെന്നൂള്ള ആക്രമണം ഭീകരര്‍ പ്രതീക്ഷിക്കാത്തതായിരുന്നു. അതുകൊണ്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തിന് അകത്തും പുറത്തും അധികം കേടുപാടുകള്‍ വരാതിരുന്നത്.
ഇന്ദിരാ ഗാന്ധിയുടെ ഉത്തരവ് കൃത്യസമയത്ത് ഉചിതമായ തീരുമാനമായിരുന്നു. അതിന് രാജ്യം തിരിച്ചു നല്‍കേണ്ടിവന്നത് വിലപ്പെട്ട ആ ജീവനായിരുന്നു.
‘ഇന്ദിരാഗാന്ധി അമര്‍ രഹേഹെ’ ഇന്നും കാതില്‍ മുഴങ്ങുന്ന ശബ്ദമാണ്. പ്രിയദര്‍ശിനി വധിക്കപ്പെട്ട ആ സമയങ്ങളില്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നും ഉയര്‍ന്ന ശബ്ദമാണത്. ഇന്ദിരാഗാന്ധി നീണാള്‍ വാഴട്ടെ.
1984ല്‍ ലോകത്തോട് വിട പറഞ്ഞ് പോയത് ഇന്നും അതുപോലുള്ള ഒരു നേതാവ് ലോകത്ത് ഇതുവരെയും ഉദയം ചെയ്തിട്ടില്ല എന്നുള്ളതാണ്.
ഇന്ദിരാ ഗാന്ധിയുടെ ആ വിടവ് ലോകത്തെ ഒരു നേതാവിനും പകരമാകാന്‍ സാധിച്ചിട്ടില്ല.
ഇന്ദിരാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഒരു ഉദാഹരണമാണ് 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം.
1947ല്‍ ഇന്ത്യയോടൊപ്പം പാകിസ്ഥാനും സ്വാതന്ത്ര്യമായപ്പോള്‍ രണ്ട് രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ വളരെ നീണ്ടുനില്‍ക്കുന്നതായിരുന്നു.
ഇത്രയും വലിയ അതിര്‍ത്തിയുള്ളത് ഭാവിയില്‍ സംഘര്‍ഷങ്ങള്‍ അധികരിക്കാന്‍ കാരണമാകുമെന്ന തിരിച്ചറിവില്‍നിന്നാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിനായി പ്രക്ഷോഭത്തിലായിരുന്ന അവാമിലീഗെന്ന പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരന്‍ മുജീബുറഹ്മാനും സൈനികമായും ധാര്‍മ്മികമായും പിന്തുണ കൊടുക്കാന്‍ ഇന്ദിരാജി തീരുമാനിച്ചത്. 1971ല്‍ ബംഗ്ലാദേശെന്ന രാജ്യം യഥാര്‍ഥ്യമാക്കി കൊടുക്കുകയും ചെയ്തു.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്‍ പാകിസ്ഥാനെ പിന്തുണക്കുന്ന നയമാണ് സ്വീകരിച്ചത്. ഏഴാം കപ്പല്‍ പടയെ അയച്ച് പാകിസ്ഥാനെ പിന്തുണക്കുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റിനോട് ‘നിങ്ങള്‍ക്ക് കപ്പല്‍ പടയെ അയക്കുകയോ അയക്കാതിരിക്കയോ ചെയ്യാം. പക്ഷെ വന്നാല്‍ കപ്പല്‍ തിരിച്ച് പോകണോ വേണ്ടയോയെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം’ എന്ന ഇന്ദിരാഗാന്ധിയുടെ മറുപടിയില്‍ ലോകത്തിന്റെ കൈയടിയോടെയാണ് നമ്മള്‍ കേട്ടത്.
രാജ്യത്തിന്റെ ഉരുക്കുവനിയായി എന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ദിരാഗാന്ധിയെ പുതുതലമുറ നല്ലതുപോലെ മനസ്സിലാക്കേണ്ട
ഗുണപാഠങ്ങളേറെയുണ്ട്.
അമേരിക്കയും റഷ്യയും ലോകത്ത് രണ്ട് ചേരിക ശക്തിയായി നില്‍ക്കുന്ന സമയത്താണ് ലോകത്തെ മൂന്നാം രാജ്യങ്ങളെ ഏകോപിച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവും കൂട്ടരും ചേരിചേരാ രാജ്യ കൂട്ടായ്മയുണ്ടാക്കിയത്. അതിനൊരു ചേരിചേരാ നയവുമുണ്ടാക്കി. ഈ ചേരിയുടെ അമരത്തിരുന്ന് ഇന്ദിരാഗാന്ധി മൂന്നാം രാജ്യ കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും അമേരിക്കയെടെയും റഷ്യയുടെയും കൂട്ടായ്മകള്‍ക്കെതിരെ തന്റെ നിലപാടുകള്‍ ശക്തിയുക്തം വാദിച്ച് അന്താരാഷ്ട്ര വേദികളില്‍ തിളങ്ങിനിന്ന ഇന്ദിരാജി അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആദരവോടെ നോക്കിക്കാണുന്ന ലോക നേതാക്കള്‍വരെ ഉണ്ടായിരുന്നു.
ഇന്ന് ഇന്ത്യക്ക് ചേരിചേരാ നയമുണ്ടോ?
മൂന്നാം രാജ്യങ്ങളുടെ ശബ്ദമാകാനും ഇന്ന് ഇന്ത്യക്ക് സാധിക്കുന്നുണ്ടോ? ചിലര്‍ വരുമ്പോള്‍ അങ്ങനെയാണ്. പറഞ്ഞിട്ട് കാര്യമില്ല.

