മൂന്നു പതിറ്റാണ്ടായി ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ സ്ഥിരം സന്ദര്‍ശകന്‍

Web Desk
1 Min Read

ദോഹ: മൂന്നു പതിറ്റാണ്ടു കാലമായി എല്ലാ വര്‍ഷവും ദോഹ അന്താരാഷ്ട്ര പുസ്തക മേള സന്ദര്‍ശിച്ച് പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍. ഓരോ വര്‍ഷവും പുസ്തകമേളയിലുണ്ടാകുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ശ്രദ്ധേയമായ പുരോഗതികള്‍ അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്യുന്നു.

city exchange

പുസ്തകമേള സന്ദര്‍ശിച്ച് തനിക്ക് ആവശ്യമായ ലോകോത്തര പുസ്തകങ്ങള്‍ വാങ്ങുന്ന അദ്ദേഹം തന്നിലെ വിജ്ഞാന കുതുകിയെ തൃപ്തിപ്പെടുത്തുന്നതും ഓരോ വര്‍ഷത്തേയും ദോഹ അന്താരാഷ്ട്ര പുസ്തക മേളയിലാണ്.

ഇസ്ലാമിക വിജ്ഞാനീയങ്ങളോടാണ് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കാറുള്ളതെങ്കിലും വ്യത്യസ്ത പുസ്തകങ്ങള്‍ അദ്ദേഹം തേടിപ്പിടിക്കാറുണ്ട്. ഖത്തറിലെ വീട്ടില്‍ വലിയ ലൈബ്രറി പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ സ്ഥാപിച്ചിട്ടുണ്ട്.

കല്ലച്ചില്‍ അച്ചടിച്ച പുസ്തകങ്ങളില്‍ തുടങ്ങി സാങ്കേതിക രംഗത്തെ മാറ്റം അടയാളപ്പെടുത്തുന്ന ഡിജിറ്റല്‍ പുസ്തകങ്ങള്‍ വരെ എത്തിനില്‍ക്കുന്ന കാലത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നു.

- Advertisement -
Ad image

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്‌ക്കാരിക നായകന്മാരുടേയും സാഹിത്യ ഗ്രന്ഥങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പുതിയ സാങ്കേതികവിദ്യയെ കുറിച്ചുള്ള പുസ്തകങ്ങളും ഉള്‍പ്പെടെ ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്ന് പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ സ്വന്തമാക്കാറുണ്ട്.

ഇത്തരം പുസ്തകമേളകള്‍ നാടിന് സാംസ്‌ക്കാരികമായ മുന്നേറ്റം നല്‍കാനും നിരവധി വായനക്കാരെ സൃഷ്ടിക്കാനും ഉതകുമെന്നാണ് പറവണ്ണ അബ്ദുറസാഖ് മുസല്യാരുടെ അഭിപ്രായം. തന്നെപോലുള്ളവര്‍ക്ക് ഗ്രന്ഥശേഖരങ്ങള്‍ ഒരുക്കാനും പുസ്തകമേളകള്‍ സഹായിക്കുന്നതായി അദ്ദേഹം പറയുന്നു.

Share This Article
Leave a Comment
error: Content is protected !!