കാന്തപുരത്തിന് ജിദ്ദയില്‍ സ്വീകരണം നല്കി

Web Desk
1 Min Read

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ജിദ്ദ ഘടകത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഉംറ നിര്‍വഹിക്കുന്നതിനും മദീന സിയാറത്തിനുമാണ് കാന്തപുരം സൗദിയെലെത്തിയത്.

city exchange

ഐ സി എഫ് സൗദി നാഷനല്‍ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ മളാഹിരി, ജി സി സി സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍, സെന്‍ട്രല്‍ പ്രസിഡന്റ് ഹസന്‍ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ കാന്തപുരത്തെ സ്വീകരിച്ചു. ഐ സി എഫ് സെന്‍ട്രല്‍ സെക്രട്ടറി ബഷീര്‍ പറവൂര്‍, മര്‍കസ് പ്രസിഡന്റ് മുഹ്യിദ്ദീന്‍ കുട്ടി സഖാഫി, യഹ്യ ഖലീല്‍ നൂറാനി, ബഷീര്‍ ഹാജി, ഗഫൂര്‍ പുളിക്കല്‍, റഷീദ് പന്തല്ലൂര്‍, റഹൂഫ് പൂനൂര്‍, ബഷീര്‍ നൂറാനി എന്നിവര്‍ സംബന്ധിച്ചു.

ഇന്ത്യയിലും മറ്റും കാന്തപുരം നടത്തുന്ന വിദ്യാഭ്യാസ -സാമൂഹിക -ജീവ കാരുണ്യ പ്രവര്‍ത്തനം മുന്‍ നിര്‍ത്തി യു എ ഇ ഭരണകൂടം നല്‍കിയ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയ ശേഷമാണു കാന്തപുരം ഉംറ നിര്‍വഹിക്കാനെത്തിയത്. സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ജീവ കാരുണ്യ മേഖലകളില്‍ നടത്തുന്ന സേവനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്നു കാന്തപുരം പറഞ്ഞു. അടുത്ത ദിവസം ദുബൈ വഴി കാന്തപുരം കേരളത്തിലേക്ക് മടങ്ങും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!