ഐ സി എഫ് മദ്‌റസ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

Web Desk
2 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ നാഷണല്‍ മദ്‌റസ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നല്‍കി. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 14 മദ്‌റസകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവം നവംബര്‍ 14, 21 തിയ്യതികളിലായാണ് നടക്കുന്നത്.

city exchange

സ്വാഗതസംഘം ഭാരവാഹികള്‍: അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ചെയര്‍മാന്‍), നസീഫ് അല്‍ ഹസനി, ശംസുദ്ധീന്‍ സുഹ്‌രി (വൈസ് ചെയര്‍മാന്‍), അബ്ദുറഹീം സഖാഫി വരവൂര്‍ (ജനറല്‍ കണ്‍വീനര്‍), ശിഹാബുദ്ധീന്‍ സിദ്ദീഖി, മന്‍സൂര്‍ അഹ്‌സനി (ജോയിന്റ് കണ്‍വീനര്‍), മമ്മൂട്ടി മുസ്ലിയാര്‍ വയനാട് (ഫിനാന്‍സ് കണ്‍വീനര്‍).

വിവിധ സബ് കമ്മിറ്റി അംഗങ്ങളായി പ്രോഗ്രാം- അഡ്വ. എം സി അബ്ദുല്‍ കരീം, മന്‍സൂര്‍ അഹ്‌സനി, ശിഹാബ് സിദ്ദീഖി, വി പി കെ മുഹമ്മദ്, ശംസുദ്ധീന്‍ സുഹ്‌രി, അബ്ദുള്ള രണ്ടത്താണി, ഹംസ പുളിക്കല്‍, നൗഷാദ് കാസര്‍കോഡ്, പ്രചരണം- നസീഫ് അല്‍ ഹസനി, റഫീക്ക് ലത്വീഫി വരവൂര്‍, ഫൈസല്‍ ചെറുവണ്ണൂര്‍, ശംസുദ്ധീന്‍ പൂക്കയില്‍, അസ്‌കര്‍ താനൂര്‍, യൂസുഫ് അഹ്‌സനി, ഫുഡ് ആന്റ് സ്റ്റേജ്- ശിഹാബുദ്ധീന്‍ സിദ്ദീഖി, അബ്ദുറഹ്മാന്‍ ചെക്യാട്, സത്താര്‍, മുഹമ്മദ് റിയാസ്, നൂറുദ്ദീന്‍, വളണ്ടിയര്‍- മുസ്ഥഫ പൊന്നാനി, ഉസ്മാന്‍, ഉമര്‍ ഹാജി, ഷഫീഖ് പൂക്കയില്‍, ടീം മാനേജ്‌മെന്റ്- ശംസുദ്ധീന്‍ സുഹ്‌രി, അബ്ദുസമദ് കാക്കടവ്, ഹംസ ഖാലിദ് സഖാവി, ഹുനൈന്‍ സഖാഫി, ശംസുദ്ധീന്‍ സഖാഫി, ഹസന്‍ സഖാഫി, ഫിനാന്‍സ്- മമ്മൂട്ടി മുസ്ലിയാര്‍, റഹീം സഖാഫി, ഉസ്മാന്‍ സഖാഫി, അമിറലി, സിറാജ് തല്‍ഹ, നിസാര്‍ സഖാഫി എന്നിവരെയും തെരെഞ്ഞെടുത്തു.

മനാമ സുന്നി സെന്ററില്‍ നടന്ന രൂപീകരണ കണ്‍ വെന്‍ഷന്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു, അഡ്വ. എം സി അബ്ദുല്‍ കരീം, അബ്ദുല്‍ റഹീം സഖാഫി വരവൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷമീര്‍ പന്നൂര്‍ പ്രഖ്യാപനം നടത്തി. എസ് ജെ എംറൈഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉസ്മാന്‍ സഖാഫി പ്രാര്‍ഥന നിര്‍വ്വഹിച്ചു. നസീഫ് അല്‍ഹസനി സ്വാഗതവും
ഷംസുദ്ദീന്‍ സുഹ്‌രി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!