വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരിച്ചു

Web Desk
1 Min Read

ദോഹ: അല്‍ മെഷാഫിലെ അഥ്‌ലന്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിറ്റി കപ്പ് വോളന്റിയര്‍മാരെ ആദരിക്കുന്ന ചടങ്ങ് ഡബ്ല്യു എം സി ഖത്തര്‍ പ്രൊവിന്‍സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പൈലറ്റ് സ്റ്റുഡന്റ് വോളന്റിയേഴ്സ് പ്രോഗ്രാം ഏറെ പ്രശംസ നേടി.

city exchange

ദോഹയിലെ വിവിധ പ്രവാസി സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മുതിര്‍ന്ന വോളന്റിയര്‍മാരോടൊപ്പം പ്രവര്‍ത്തിച്ച് സംഘാടക കഴിവുകള്‍ നേതൃത്വം, ഉത്തരവാദിത്തബോധം എന്നിവയുടെ അനുഭവം നേടി. ഇവരുടെ വിലപ്പെട്ട സേവനങ്ങളെ മാനിച്ച് എല്ലാ വോളന്റിയര്‍മാര്‍ക്കും ആദരവും ചടങ്ങില്‍ പ്രശംസാപത്രവും വിതരണം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗോവ പ്രൊവിന്‍സ് സംഘടിപ്പിച്ച മലയാളം ഭാഷ വേദി- ഗാന്ധി ജയന്തി പ്രസംഗ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ അഫീന ഫൈസല്‍ എന്ന വിദ്യാര്‍ഥിനിയെയും പ്രത്യേകമായി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!