റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ് ആറാമത് സാന്റാ റണ്‍ അരങ്ങേറി

Web Desk
1 Min Read

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ് ട്രസ്റ്റ് അവതരിപ്പിച്ച ആറാമത് സാന്റാ റണ്‍ ഗ്രാന്റ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്നു. ഓട്ടിസ്റ്റിക്ക് കുട്ടികളുടെ ഉന്നമനത്തിനുള്ള സൗകര്യങ്ങള്‍ക്കായാണ് സാന്റാ റണ്‍ സംഘടിപ്പിക്കുന്നത്.

city exchange

സാന്റാറണ്‍ സമാപന ചടങ്ങില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍, അമ്മ പ്രസിഡന്റ് ശ്വേതാമേനോന്‍, സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് എന്നിവര്‍ മുഖ്യാതികളായിരുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളെ പിന്തുണക്കുന്നതിനോടൊപ്പം അവരുടെ മാതാപിതാക്കളും ആദരിക്കപ്പെടണമെന്ന് ശ്വേതാ മേനോന്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസം റസ്റ്റോറന്റ് കൊച്ചിയിലാണെന്നതും എടുത്തു പറയണമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. എല്ലാവര്‍ക്കും പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റ് ഓടാന്‍ പറ്റില്ലെങ്കിലും ആ മനസ്സ് സൂക്ഷിക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരുമ്പോള്‍ നമ്മുടെ ജീവിതത്തിലെ സന്തോഷം ഇരട്ടിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ലോക ഓട്ടിസം ദിനമായ ഏപ്രില്‍ രണ്ടിനാണ് തന്റെ വിവാഹമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇത്തരം പരിപാടികളിലുടെ വലിയ സന്ദേശമാണ് നല്‍കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു.

- Advertisement -
Ad image

തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴ്ചയിലെങ്കിലും അഞ്ചു കിലോമീറ്റര്‍ ദൂരം ഓടറുണ്ടെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു. സാന്റാ റണ്‍ അഞ്ചുകിലോമീറ്റര്‍ മാരത്തണില്‍ ജേക്‌സ് ബിജോയ് പങ്കെടുത്തിരുന്നു.

റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ നെറ്റ്‌സ് പ്രസിഡന്റ് വിജു എബ്രഹാം, റേസ് ഡയറക്ടര്‍ സാബു ജോണി, തേജസ്, രമേഷ് കൊങ്കാട്ടില്‍, സുദിന്‍ വിളങ്ങാടന്‍, അലക്‌സ് വിറ്റി, ബിജു, സോന തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാലായിരത്തിലധികം പേരാണ് മാരത്തണില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് കുഞ്ചാക്കോ ബോബനും ശ്വേതാ മേനോനും ജേക്‌സ് ബിജോയിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓട്ടിസ്റ്റിക് കുട്ടികളുമായി ചേര്‍ന്ന് മുഖ്യാതിഥികള്‍ കേക്ക് മുറിച്ചു.

Share This Article
Leave a Comment
error: Content is protected !!