
മനാമ: കാസര്‍കോഡ് തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മുജമ്മഉല്‍ ഇസ്ലാമിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹറൈന്‍ കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സ്ഥാപനങ്ങള്‍ക്ക് കീഴിലായി മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ദര്‍സ്, ദഅ്വ, അഗതി അനാഥ മന്ദിരം, ഹിഫ്സുല്‍ ഖുര്‍ആന്‍ തുടങ്ങി വിഭിന്ന തലങ്ങളില്‍ സൗജന്യമായി മത- ഭൗതിക വിജ്ഞാനം നേടുന്നതോടൊപ്പം 1500ലേറെ വിദ്യാര്‍ഥികള്‍ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠനം നടത്തുന്നുണ്ട്.

ഇസ-ടൗണ്‍ സുന്നി സെന്ററില്‍ ഉസ്മാന് സഖാഫി യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കമ്മറ്റി രൂപീകരണത്തിന് മുജമ്മഅ് ദഅവ കോളേജ് പ്രിന്‍സിപ്പല്‍ സ്വാദിഖ് അഹ്സനി നേതൃത്വം നല്കി.

ഭാരവാഹികളായി ഹാഫിള് അസ്ഹര്‍ ബുഖാരി തങ്ങള്‍ സഖാഫി കുണിയ (പ്രസിഡണ്ട്), അബ്ദുസ്സമദ് കാക്കടവ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഹാജി കണ്ണപുരം (ഫൈനാന്‍സ് സെക്രട്ടറി), ഉസ്മാന് സഖാഫി ഇരിങ്ങല്‍, മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം (വൈസ് പ്രസിഡന്റുമാര്‍), നൗഷാദ് മുട്ടുന്തല, റിയാസ് ഉദിനൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ശമീര്‍ ഇബ്രാഹിം ഫാളിലി ആയിറ്റി (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മുനീര്‍ കുന്നുകൈ, റസാഖ് കണ്ണപുരം, അസ്ഹറുദ്ദീന് ചെമ്പ്രകാനം, ആസിഫ് ചെമ്പ്രകാനം, അബ്ദുസത്താര്‍ കുന്നുംകൈ, റാഫി കുന്നുകൈ, ഷഫീഖ് കണ്ണപുരം, അബ്ദുല്ല കക്കട്ട് എന്നിവര്‍ സംബന്ധിച്ചു. അബ്ദുസമദ് കാക്കടവ് നന്ദി പറഞ്ഞു.

