ജി പി കുഞ്ഞബ്ദുല്ലയ്ക്ക് കോണ്‍ഗ്രസിന്റെ നിയമ സഹായം വാഗ്ദാനം ചെയ്ത് കെ സി വേണുഗോപാല്‍ എം പി

Web Desk
1 Min Read

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ എന്ന പാട്ട് എഴുതിയതിന് കേസ് നേരിടുന്ന ജിപി കുഞ്ഞബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ചതായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അറിയിച്ചു.

city exchange

കേരളം ഒട്ടാകെ ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശില്‍പ്പിക്ക് കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നുണ്ടാകുമെന്ന ഉറപ്പ് നല്‍കിയതായും കെ സി വേണുഗോപാല്‍ അറിയിച്ചു. അത്രയേറെ ആകര്‍ഷിച്ച വരികള്‍ക്ക് മനസ്സില്‍ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ശാസ്താവിന്റെ സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ പാര്‍ട്ടിക്കുള്ളില്‍ എല്ലാ പദവികളും നിലനിര്‍ത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണ്. വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ’പാട്ടാക്കിയവര്‍’ ഇന്ന് വിശ്വാസത്തെ വൃണപ്പെടുത്തിയവരാകുന്ന കാഴ്ച ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സി പി എം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവര്‍ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!