
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ടെലിഫോണില്‍ സംസാരിച്ചു.

സംഭാഷണത്തിനിടെ, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ കൂടുതല്‍ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവിഭാഗവും അവലോകനം ചെയ്തു. ഇതിന് പുറമെ, പരസ്പര താല്പര്യമുള്ള നിരവധി വിഷയങ്ങളെയും കുറിച്ച് ചര്‍ച്ച നടത്തി.
