സി ബി എസ് ഇ പരീക്ഷകളില്‍ മികച്ച വിജയവുമായി ഭവന്‍സ് പബ്ലിക്ക് സ്‌കൂള്‍

Web Desk
1 Min Read

ദോഹ: ഭവന്‍സ് പബ്ലിക്ക് സ്‌കൂളില്‍ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം. പത്താംക്ലാസില്‍ 96.2 ശതമാനം മാര്‍ക്കോടെ ആന്‍ബെല്‍ റോബിന്‍ സ്‌കൂള്‍ ടോപ്പറായി. അയാന്‍ മുഹമ്മദ് നജീബ് 95.8 ശതമാനം മാര്‍ക്കും നിഖിത് ജിനോ 95.6 ശതമാനവും രോഹന്‍ ജിക്കു ജോര്‍ജ്ജ് 95.4 ശതമാനവും മാര്‍ക്കുകള്‍ നേടി ഉന്നത വിജയം കരസ്ഥമാക്കി.

city exchange

പന്ത്രണ്ടാം ക്ലാസില്‍ സാം ഡേവിഡ് സയന്‍സില്‍ 94.2 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായി. മുഹമ്മദ് സഅദ് 94 ശതമാനവും ആയിഷ വഖാര്‍ 936. ശതമാനം മാര്‍ക്കും സയന്‍സില്‍ കരസ്ഥമാക്കി.

കൊമേഴ്‌സില്‍ 95.4 ശതമാനം മാര്‍ക്ക് നേടി സന ആയിഷ മുഹമ്മദ് സ്‌കൂള്‍ ടോപ്പറായി. തേജസ്വിനി മുരളീധരന്‍ 91.4 ശതമാനവും ക്രിസ്റ്റിന്‍ ആലിസ് രാജീവ് 88.8 ശതമാനവും മാര്‍ക്ക് നേടി.

- Advertisement -
Ad image

പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

Share This Article
Leave a Comment
error: Content is protected !!