മസ്‌കത്തില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ നാളെ തുറക്കും

Web Desk
1 Min Read

മസ്‌കത്ത്: നഗരത്തിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നേരത്തെ തുറക്കേണ്ട സ്‌കൂളുകള്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മസ്‌കത്ത്, അല്‍ ഗുബ്‌റ ഇന്ത്യന്‍ സ്‌കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

city exchange

വാദീകബീര്‍, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ 10,12 ക്ലാാസുകളാണ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നത്. അല്‍ ഗുബ്‌റ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒമ്പത് മുതല്‍ 12വരെ പത്താം തീയതി മുതല്‍ പ്രവര്‍ത്തിക്കും. ഈ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഓഫ് ലൈന്‍ സംവിധാനമാണ് ഒരുക്കുന്നത്. അല്‍ ഖുബ്‌റ ഇന്ത്യന്‍ സ്‌കൂളില്‍ ആഴ്ചയില്‍ അഞ്ച് ദിവസവും 12 ാം ക്ലാസിലെ മൂഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളില്‍ ക്ലാസുകള്‍ നടത്തും. ഒരു വിഭാഗത്തിന് നേരിട്ട് ക്ലാസുകള്‍ നടത്തുകയും ബാക്കിയുള്ളവരെ മറ്റൊരു മുറിയില്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍ വഴി കളാസുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുക. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേകം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. സീബ്, മൊബേല , ബോഷര്‍ഇന്ത്യന്‍ സ്‌കുളുകളിലും സമാന രീതിയില്‍ തന്നെയാണ് ആരംഭിക്കുക.

Share This Article
Leave a Comment
error: Content is protected !!