

കോഴിക്കോട്: കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ മണ്ണിലേക്ക് മടങ്ങി മാമുക്കോയ. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്.

വീട്ടില്‍ നിന്നും അരക്കിണര്‍ മുജാഹിദ് പള്ളിലെത്തിച്ച ശേഷം മയ്യത്ത് നമസ്‌ക്കാരം നിര്‍വഹിച്ചാണ് കണ്ണംപറമ്പ് ജുമാമസ്ജിദിലേക്കെടുത്തത്. വീട്ടിലും പള്ളിയിലും ഖബര്‍സ്ഥാന്‍ പരിസരത്തുമായി അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.

കോഴിക്കോട് ടൗണ്‍ഹാളില്‍ രാത്രി വൈകുവോളം പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഏറെ വൈകിയും നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. കേരളത്തിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ടൗണ്‍ഹാളിലും വീട്ടിലുമെത്തി.
ഏപ്രില്‍ 24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിറ്റേന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

