നാഷനല്‍ പ്രവാസി സാഹിത്യോത്സവ്: കുവൈത്ത് സിറ്റി ജേതാക്കള്‍

Web Desk
1 Min Read

കുവൈത്ത് സിറ്റി: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച 15-ാമത് എഡിഷന്‍ കുവൈത്ത് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. അബ്ബാസിയ ആസ്പയര്‍ ബൈലിംഗ്വല്‍ സ്‌കൂളില്‍ നടന്ന സാഹിത്യോത്സവില്‍ കുവൈത്ത് സിറ്റി സോണ്‍ ജേതാക്കളായി.

city exchange

പ്രശസ്ത യാത്രാ വ്ളോഗറും സുകൂന്‍ എജു ഫൗണ്ടേഷന്‍ സ്ഥാപകനുമായ പി ടി മുഹമ്മദ് സഖാഫി മുഖ്യാതിഥിയായ പരിപാടിയില്‍ കുവൈത്തിലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ‘പ്രതീക്ഷയുടെ പ്രയാണങ്ങള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവ് സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഫര്‍വാനിയ, ഫഹാഹീല്‍ സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫര്‍വാനിയ സോണില്‍ നിന്നുള്ള മുഹമ്മദ് ഷമ്മാസ് കലാപ്രതിഭയായും ഇര്‍ഫാന ഹാരിസ് സര്‍ഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. 200-ലധികം മത്സരാര്‍ഥികള്‍ ആറ് വേദികളിലായി നടന്ന 61 മത്സരങ്ങളിലാണ് മാറ്റുരച്ചത്.

സാംസ്‌കാരിക സമ്മേളനം ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ സഹദ് മൂസയുടെ അധ്യക്ഷതയില്‍ ഐ സി എഫ് കുവൈത്ത് നാഷനല്‍ പ്രസിഡന്റ് അലവി സഖാഫി തഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി മുഹമ്മദ് സഖാഫി സാംസ്‌കാരിക പ്രഭാഷണം നടത്തി.

- Advertisement -
Ad image

അഹമ്മദ് സഖാഫി കാവനൂര്‍, അബ്ദുള്ള വടകര, ഹാരിസ് പുറത്തീല്‍, സിദ്ധീഖ് പനങ്ങാട്ടൂര്‍, ജസ്സാം കുണ്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!