കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച ബജറ്റ്: ബഹ്റൈന്‍ പ്രതിഭ

Web Desk
1 Min Read

മനാമ: എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കാണിച്ചതെന്ന് ബഹ്‌റൈന്‍ പ്രതിഭ കുറ്റപ്പെടുത്തി. ആരോഗ്യ രംഗത്തെ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇത്തവണയും അനുവദിച്ചിട്ടില്ല, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വിവിധ ജില്ലകളില്‍ മാറി മാറി എയിംസ് ഉറപ്പ് നല്‍കിയത് വെറും പ്രഹസനമായി മാറുന്ന കാഴ്ചയാണ് കണ്ടത്. എയിംസ് മാത്രമല്ല പ്രഖ്യാപിച്ച മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലും വിദേശ രാജ്യങ്ങളില്‍ പോലും ആയുര്‍വേദത്തിന് പേരും പെരുമയും നേടിക്കൊടുത്ത കേരളത്തിനെ അവഗണിച്ചു എന്നത് കേന്ദ്രം കാണിക്കുന്ന വിവേചനത്തിന്റെ ആഴം എടുത്ത് കാണിക്കുന്നതാണ്.

city exchange

ജലഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. വാട്ടര്‍ മെട്രോയും ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങളും ഉദാഹരണമാണ്. ഏറ്റവും മികച്ച ഉള്‍നാടന്‍ ജലപാതകളുള്ള കേരളത്തെ പാടെ അവഗണിച്ചാണ് അതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഒഡീഷയിലേക്കും ബീഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും നല്‍കിയത്.

റെയില്‍വേ വികസനത്തിനായി റെക്കോര്‍ഡ് തുക ഇത്തവണത്തെ ബജറ്റില്‍ മാറ്റിവെച്ചപ്പോഴും കേരളത്തിന് കാര്യമായി ഒന്നും തന്നെ നല്‍കിയിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പങ്ക് നല്‍കുന്ന പ്രവാസി സമൂഹത്തെയും പാടെ അവഗണിച്ച ബജറ്റാണിതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിഭ ആക്ടിങ് ജനറല്‍ സെക്രട്ടറി നിരന്‍ സുബ്രഹ്മണ്യനും പ്രസിഡണ്ട് മഹേഷ് കെ വിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!