കെ എം സി സി പള്‍സ് 2കെ26 മെഗാ മെഡിക്കല്‍ ക്യാമ്പ് 13ന്

Web Desk
1 Min Read

മനാമ: കെ എം സി സി ബഹ്‌റൈന്‍ ഹെല്‍ത്ത് വിങ്, ഷിഫ അല്‍ ജസീറാ മെഡിക്കല്‍ സെന്റര്‍ ഹമല ബ്രാഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പള്‍സ് 2കെ26’ മെഗാ മെഡിക്കല്‍ ക്യാമ്പ് 13ന് വെള്ളിയാഴ്ച ഹമദ് ടൗണ്‍ ഹമലയില്‍ പ്രവര്‍ത്തിക്കുന്ന ഷിഫ അല്‍ ജസീറാ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

city exchange

റമദാന്‍ മാസത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ കിഡ്‌നി സ്‌ക്രീനിംഗ്, ലിവര്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള നിരവധി സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രവാസികളില്‍ വ്യാപകമായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായുണ്ടാകും. കൂടാതെ, സ്ത്രീകള്‍ക്കായി പ്രത്യേകം സെഷനുകളിലായി ആരോഗ്യ പരിപാലനവും ബോധവത്കരണവും ഉള്‍ക്കൊള്ളുന്ന പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നീണ്ടുനില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ചെയര്‍മാനായി എന്‍ അബ്ദുള്‍ അസീസ് (38140726) ജനറല്‍ കണ്‍വീനറായി ഉമ്മര്‍ കൂട്ടിലങ്ങാടി (33495982). എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!