കെ ബി എഫിന്റെ മീറ്റ് എ മെംബര്‍ പദ്ധതിക്ക് ഔദ്യോഗിക തുടക്കം

Web Desk
1 Min Read

ദോഹ: കെ ബി എഫിന്റെ മീറ്റ് എ മെംബര്‍ പദ്ധതി സ്ഥാപക പ്രസിഡന്റ് അബ്ദുള്ള തെരുവത്തിന്റെ ഓഫീസില്‍വെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കെ ബി എഫ് അംഗങ്ങളെ വ്യക്തിഗതമായി സന്ദര്‍ശിച്ച് അവരുടെ ബിസിനസുകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുകയും അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും ദൃശ്യതയും നല്‍കുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

city exchange

അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സഹകരണ സാധ്യതകള്‍ വര്‍ധിപ്പിക്കുക, കൂടുതല്‍ സുതാര്യവും പിന്തുണയുള്ളതുമായ ഒരു ബിസിനസ് സമൂഹം രൂപപ്പെടുത്തുക എന്നിവയ്ക്കുള്ള നിര്‍ണായക നടപടിയായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

പരിപാടിയല്‍ കെ ബി എഫ് പ്രസിഡന്റ് ഷെഹീന്‍ ഷാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ്, കെ ബി എഫ് സ്ഥാപക പ്രസിഡന്റ് അബ്ദുള്ള തെരുവത്ത്, മെമ്പര്‍ അസിം അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!