
ദോഹ: ആന്‍ റിയ ഖത്തര്‍ പ്രൈഡ് ഡീലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രാന്റ് ചെസ്സ് ചാലഞ്ചിന്റെ പോസ്റ്റര്‍ പ്രകാശനം ആന്‍ റിയ ഭാരവാഹികളും, പ്രൈഡ് ഡീല്‍ പ്രതിനിധികളും ചേര്‍ന്ന് നടത്തി.

ഗ്രാന്റ് മാസ്റ്റര്‍ ചാലഞ്ച് സീസണ്‍ 1 നാലു വിഭാഗങ്ങളിലായി 8, 10, 12, 14, വയസ്സുകളിലുള്ള വിഭാഗങ്ങള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ആന്‍ റിയ ഖത്തര്‍ പ്രസിഡണ്ട് വിനോദ് കുമാര്‍ പറഞ്ഞു.

അല്‍ജസീറ അക്കാദമിയില്‍ മാര്‍ച്ച് 27ന് നടക്കുന്ന മത്സരങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 14 വയസ്സിന് താഴെയുള്ള 300ഓളം ചെസ്സ് കളിക്കാര്‍ പങ്കെടുക്കുമെന്ന് ആന്‍ റിയ സ്‌പോര്‍ട്‌സ് സെക്രട്ടറി ജോസഫ് ജോര്‍ജ്ജ് (റോജൊ)അറിയിച്ചു.
അല്‍ജസീറ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ആന്‍ റിയ ഖത്തര്‍ പ്രസിഡണ്ട് വിനോദ് കുമാര്‍, ജനറല്‍ സെക്രട്ടറി വിനായക് മോഹന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ജോസഫ് ജോര്‍ജ്ജ്, ട്രഷറര്‍ ഡാന്‍ തോമസ്, പ്രൈഡ് ഡീല്‍ മാനേജിംഗ് ഡയറക്ടര്‍ ഹാജ, റേഡിയോ സുനോ പ്രതിനിധി അപ്പുണ്ണി, സ്‌പോര്‍ട്‌സ് സെക്രട്ടറി ജോസഫ് ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് അഗസ്റ്റിന്‍ കല്ലൂര്‍ക്കാരന്‍, ബിജോയ്, സുധി പരിപ്പില്‍, ജോയിന്റ് സെക്രട്ടറി റിങ്കു ബിജു, ഗോപകുമാര്‍, ബിജു കാഞ്ഞൂര്‍, മനോജ് ഹരിഹരന്‍, റിനി, നിവില്‍, സൈമണ്‍, ശ്രീജ ഗോപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

