ശാഫി സഖാഫിക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

മനാമ: ഐ സി എഫ് പ്രകാശതീരം പരിപാടിയില്‍ ഖുര്‍ആന്‍ പ്രഭാഷണത്തിനായി ബഹ്‌റൈനിലെത്തിയ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രക്ക് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

city exchange

ഐ സി എഫ് നാഷണല്‍ നേതാക്കളായ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ശമീര്‍ പന്നൂര്‍, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബുദ്ധീന്‍ സിദ്ദീഖി, റഹീം സഖാഫി വരവൂര്‍, മുഹമ്മദ് ഹാജി, അബ്ദുസമദ് കാക്കടവ്, നൗഷാദ് മുട്ടുന്തല, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുള്ള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

റമദാന്‍ വിശുദ്ധിയുടെ മാസം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഐ സി എഫ് റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഇന്നും നാളെയുമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണം രാത്രി എട്ടിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാവും.

Share This Article
Leave a Comment
error: Content is protected !!