വിദ്യാലയത്തിന് മുന്നിലെ ഇറച്ചിക്കട അടച്ച് പൂട്ടും

Web Desk
1 Min Read

ആലുവ: കുട്ടമശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ അനധികൃതമായി പ്രവര്‍ത്തനം ആരംഭിച്ച ഇറച്ചിക്കട അടച്ചു പൂട്ടും. നാനൂറ്റി അമ്പതോളം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്ന വിദ്യാലയ കവാടത്തിന് നേരേ എതിര്‍വശത്താണ് ഇറച്ചിക്കട പ്രവര്‍ത്തനം ആരംഭിച്ചത്.

city exchange

ഇറച്ചിക്കടയ്ക്ക് എതിരെ ഹെഡ്മിസ്ട്രസ് എം സിനിമോള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്തില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിലേക്ക് പരാതി കൈമാറിയിരുന്നു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ
എന്നിവര്‍ ഇറച്ചിക്കടയില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഇറച്ചിക്കട തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!