ഷീലാ ടോമിയുടെ വല്ലി ഇംഗ്ലീഷ് പരിഭാഷയ്ക്ക് പെന്‍ എന്‍ പേപ്പര്‍ അവാര്‍ഡ്

Web Desk
1 Min Read

കോഴിക്കോട്: പ്രഥമ പെന്‍ എന്‍ പേപ്പര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവര്‍ത്തനത്തിനുള്ള പെന്‍ എന്‍ പേപ്പര്‍ ബുക്ക് അവാര്‍ഡിന് മലയാളി എഴുത്തുകാരി ഷീല ടോമിയുടെ ‘വല്ലി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ അര്‍ഹമായി. ജയശ്രീ കളത്തിലാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

city exchange

ഹാര്‍പര്‍ കോബിന്‍സ് ആണ് പ്രസാധകര്‍. ജെസിബി സാഹിത്യ പുരസ്‌കാരമടക്കം നിരവധി ദേശീയ അന്തര്‍ദേശീയ സാഹിത്യപുരസ്‌കാരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ വന്ന കൃതിയാണ് വല്ലി. സാഹിത്യത്തില്‍ വിവിധ വിഭാഗങ്ങളിലുള്ള മികച്ച രചനകളെ അംഗീകരിക്കുവാന്‍ ലക്ഷ്യമിട്ടാണ് ദേശീയ തലത്തില്‍ പെന്‍ എന്‍ പേപ്പര്‍ ബുക്ക് അവാര്‍ഡുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, കവിത, വിവര്‍ത്തനം, കഥകള്‍, ജീവചരിത്രം, ബാലസാഹിത്യം തുടങ്ങി പത്തു വിഭാഗങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട പുസ്തകങ്ങളില്‍നിന്നാണ് പുരസ്‌കൃതമാകുന്ന രചനകള്‍ തെരഞ്ഞെടുക്കുന്നത്. എഴുത്തുകാരിക്കും വിവര്‍ത്തകക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും പ്രൈസ് മണിയും സമ്മാനിക്കും.

Share This Article
Leave a Comment
error: Content is protected !!