
ദോഹ: സി ഐ സി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന അല്‍ മദ്റസ അല്‍ ഇസ്ലാമിയയുടെ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്റസകളിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ഏപ്രില്‍ അവസാനത്തോടെ ക്ലാസുകള്‍ തുടങ്ങും.

ദോഹ (അബൂഹമൂര്‍), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ (വക്റ), അല്‍ ഖോര്‍, മദീന ഖലീഫ, വുകൈര്‍ എന്നിവിടങ്ങളിലുള്ള മലയാളം മീഡിയം മദ്രസകളിലും, വക്റ, ദോഹ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന് തുടരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രഗല്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്ന മദ്രകളില്‍ ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്ര പാഠങ്ങള്‍, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ ഇസ്ലാമിക വ്യക്തി വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലനങ്ങളും നടത്തി വരുന്നു. എല്ലാ മദ്റസകളിലേക്കും ഗതാഗത സൗകര്യവും ലഭ്യമാണ്
പുതിയ അധ്യയന വര്‍ഷത്തില്‍ കെ ജി മുതല്‍ പത്താം ക്ലാസ് വരെ അഡ്മിഷന് ആവശ്യമുള്ളവര്‍ക്ക് ദോഹ (55839378), വക്റ (55703766), അല്‍ ഖോര്‍ (33263773), മദീന ഖലീഫ (71535320), വുകൈര്‍ (33114454), വക്റ ഇംഗ്ലീഷ് മദ്റസ (50231538), ദോഹ ഇഗ്ലീഷ് മദ്റസ (66578485) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

