റമദാനിന്റെ ആര്‍ദ്രതയുടെയും സാമൂഹികതയുടെയും വിളംബരമായി ഖത്തര്‍ ചാരിറ്റി- സി ഐ സി- കമ്മ്യൂണിറ്റി ഇഫ്താര്‍

Web Desk
2 Min Read

ദോഹ: ഖത്തര്‍ ചാരിറ്റിയുടെ പിന്തുണയോടെ സി ഐ സി (സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി) ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താര്‍’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

city exchange

കുടുംബങ്ങള്‍ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒരുമയുടെയും വേദിയിയായി മാറി.

സി ഐ സി ഖത്തര്‍ പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. റമദാന്‍ മുന്നോട്ടുവെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകര്‍ത്താന്‍ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയും സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ ഇത്തരം ഇഫ്താര്‍ ഒത്തുചേരലുകള്‍ കൊണ്ട് സാധിക്കും.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടറൂം സി ഐ സി മുന്‍ പ്രസിഡന്റുമായ കെ സി അബ്ദുല്‍ ലത്തീഫ് ഇഫ്താറു റഹ്മ സന്ദേശം നല്‍കി.

- Advertisement -
Ad image

റമദാന്‍ നല്‍കുന്ന സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സന്ദേശം അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു. ഖത്തര്‍ ചാരിറ്റി പ്രതിനിധി മുഹമ്മദ് ഹാമിദ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കുകയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഖത്തര്‍ ചാരിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുല്‍ ജാലിയ) കളക്ഷന് സി ഐ സി കേന്ദ്ര സമിതി അംഗം സുഹൈല്‍ ശാന്തപുരം നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനക്ക് ഡോ. ഇല്യാസ് മൗലവി നേതൃത്വം നല്‍കി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് റീജ്യണല്‍ ഹെഡ് സന്തോഷ് ടി വി, പി എന്‍ ബാബുരാജന്‍, ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ഹൈദര്‍ ചുങ്കത്തറ, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ജ്യൂട്ടാസ് പോള്‍, മുജീബ്‌റഹ്മാന്‍ മദനി തുടങ്ങിയര്‍ പങ്കെടുത്തു.
സി ഐ സി ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ സ്വാഗതമാശംസിച്ചു. അബ്ദു റഹീം ഖുര്‍ആന്‍ പാരായണം നടത്തി.

Share This Article
Leave a Comment
error: Content is protected !!