
ദോഹ: ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷന് ഖത്തര്‍ (അസ്മഖ്) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കുടുംബങ്ങള്‍ ഉള്‍പ്പെടെ മഹല്ലിലെ പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ഉള്‍പ്പെടെ നാനൂറോളം പേര് പങ്കെടുത്തു. അസ്മഖ് പ്രസിഡന്റ അഷ്റഫ് പുതിയാപ്പ് അധ്യക്ഷത വഹിച്ചു. കരീം ഹാജി മേമുണ്ട പ്രാര്‍ഥന നടത്തി. ശരീഫ് മേമുണ്ട റമദാന് സന്ദേശം നല്കി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഫൈസല്‍ അരോമ, കെ കെ ഉസ്മാന്, ഗഫൂര്‍ കാക്കുനി, സമദ് കടമേരി, വിപിന്‍, നാസര്‍ നീലിമ, പി വി എ നാസര്‍, സല്മാന് മുണ്ടിയാട്ട്, ആഷിക് സുരംഗ്, ജമാല്‍, കുഞ്ഞമ്മദ് ആര് എം എന്നിവര്‍ പങ്കെടുത്തു.

നജീബ് തൗഫീഖ്, കരീം പി പി, ദര്‍വ്വേഷ്, ഫസല്‍ എന്‍ എം, അന്‍സാര്‍, ഇസ്മായില്‍, ഷംസീര്‍, സബീര്‍, ഷാജിദ്, നൗഷാദ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോഓര്‍ഡിനേഷന്‍ കമ്മറ്റി മറ്റു കാര്യങ്ങള്‍ സജ്ജീകരിച്ചു. ജസീല മേമുണ്ട, അസ്മ മുനീര്‍ എന്നിവര്‍ വനിതാ വോളണ്ടീര്മാര്ക്ക് നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി ശബീര്‍ മേമുണ്ട സ്വാഗതവും ട്രഷറര്‍ നജീബ് അടിക്കൂല് നന്ദിയും പറഞ്ഞു.

