
മനാമ: നാഷണല്‍ വോളന്റിയര്‍ പ്ലാറ്റ്ഫോം ബഹ്‌റൈനില്‍ നിലവിലെ സാഹചര്യങ്ങളെ നേരിടുന്ന ദേശീയ ശ്രമങ്ങളില്‍ പങ്കുചേരാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിയിച്ചു.

പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും താത്പര്യമുണ്ടെങ്കില്‍ www.volunteer.gov.bh വഴി രജിസ്റ്റര്‍ ചെയ്യാം. സന്നദ്ധ പ്രവര്‍ത്തന മേഖലകള്‍ ദേശീയ ആവശ്യങ്ങള്‍ക്കനുസരിച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യം, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്‌സ്, അഡ്മിനിസ്‌ട്രേഷന്‍, മേല്‍നോട്ടം എന്നിവ ഉള്‍പ്പെടുന്നു.

രജിസ്റ്റര്‍ ചെയ്തവരെ ആവശ്യാനുസരണം അധികൃതര്‍ നേരിട്ട് ബന്ധപ്പെടുന്നതാണ്.
