ഗള്‍ഫ് മേഖലയിലെ സി ബി എസ് ഇ പരീക്ഷകളില്‍ വ്യക്തത വരുത്തണം: ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: പശ്ചിമേഷ്യയില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സിദ്ധീഖ് പുറായില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍, സി ബി എസ് ഇ കേന്ദ്ര പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരോട് ഇ- മെയില്‍ വഴിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

city exchange

സി ബി എസ് ഇ പരീക്ഷ നിര്‍ത്തിവെച്ചെങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ് കഴിയുന്നത്. പ്രത്യേകിച്ച് പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള തുടര്‍ പഠനത്തെയും മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരെയും ഇത് ഏത് രീതിയില്‍ ബാധിക്കും എന്ന അനിശ്ചിതത്വം നിലനില്‍ക്കുകയണ്.

ആയതിനാല്‍ ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വ്യക്തത വരുത്തുന്ന തരത്തിലുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തിറക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!