അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ മദ്‌റസകളില്‍ അഡ്മിഷന്‍ ആരംഭിച്ചു; ക്ലാസുകള്‍ ഏപ്രില്‍ 30ന്

Web Desk
1 Min Read

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി) വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയില്‍ 2026- 27 പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 30 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

ദോഹ (അബൂഹമൂര്‍), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ (വക്‌റ), അല്‍ ഖോര്‍, മദീന ഖലീഫ, വുകൈര്‍ എന്നിവിടങ്ങളിലെ മലയാളം മീഡിയം മദ്‌റസകളിലും വക്‌റ, ദോഹ എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം മദ്‌റസകളിലുമാണ് ഇപ്പോള്‍ അഡ്മിഷന്‍ തുടരുന്നത്. കെ ജി മുതല്‍ പത്താം ക്ലാസ് വരെയാണ് പ്രവേശനം. എട്ടാം ക്ലാസ് മുതലുള്ള സെക്കണ്ടറി മദ്‌റസ മുതിര്‍ന്ന കുട്ടികള്‍ക്കായി പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ളതാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയില്‍ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം എന്നിവയ്ക്ക് പുറമെ കുട്ടികളുടെ ഇസ്ലാമിക വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പരിശീലന പരിപാടികളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ മദ്‌റസകളിലേക്കും കുട്ടികള്‍ക്കായി ഗതാഗത സൗകര്യം ലഭ്യമാണ്.

പുതിയ അധ്യയന വര്‍ഷത്തില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദോഹ (55839378), വക്‌റ (55703766), അല്‍ ഖോര്‍ (33263773), മദീന ഖലീഫ (71535320), വുകൈര്‍ (33114454). ഇംഗ്ലീഷ് മീഡിയം മദ്‌റസകളില്‍ പ്രവേശനത്തിന് വക്‌റ (50231538), ദോഹ (66578485) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!