ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്നുള്ള 80 ശതമാനം മാലിന്യവും റീസൈക്കിള്‍ ചെയ്തു

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന് ശേഷം രണ്ടായിരം ടണ്ണിലധികം മാലിന്യങ്ങള്‍ റീസൈക്കിളോ കമ്പോസ്‌റ്റോ ചെയ്തുവെന്ന് സംഘാടകര്‍ ഉറപ്പാക്കി. ടൂര്‍ണമെന്റിലുടനീളം മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിച്ച വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളാണ് ഉണ്ടായിരുന്നത്.

city exchange

സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80 ശതമാനം മാലിന്യവും പുനരുപയോഗം ചെയ്തതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സുപ്രിം കമ്മിറ്റി സുസ്ഥിരത എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോദൂര്‍ അല്‍ മീര്‍ പറഞ്ഞു.

സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഫിഫയും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എല്‍ എല്‍ സിയും ടൂര്‍ണമെന്റിന് മുമ്പും സമയത്തും നിരവധി സംരംഭങ്ങള്‍ ഉള്‍പ്പെട്ട ശക്തമായ പദ്ധതിയാണ് നടപ്പിലാക്കിയത്. ഇതില്‍ കമ്പോസ്റ്റബിള്‍ ഫുഡ് പാക്കേജിംഗ്, മാലിന്യം വേര്‍തിരിക്കാന്‍ ആരാധകരെ പ്രോത്സാഹിപ്പിക്കുക, എട്ട് സ്റ്റേഡിയങ്ങളിലും തരംതിരിക്കാനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുന്നു.

- Advertisement -
Ad image

ടൂര്‍ണമെന്റിന് മുന്നോടിയായി സംഘാടകര്‍ ആരാധകരുമായി ഇടപഴകുകയും മാലിന്യം പരമാവധി റീസൈക്കിള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!