ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ലയണല്‍ മെസ്സിയുടെ മുറി ഇനി മിനി മ്യൂസിയം

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി താമസിച്ചിരുന്ന ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ മുറി മിനി മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തര്‍ സര്‍വകലാശാല അറിയിച്ചു.

city exchange

ടൂര്‍ണമെന്റിന്റെ 29 ദിവസങ്ങളില്‍ ലാ ആല്‍ബിസെലെസ്റ്റിന്റെ ബേസ് ക്യാമ്പായിരുന്നു യൂണിവേഴ്‌സിറ്റി കാമ്പസ്. കളിക്കാര്‍ക്ക് നാടിന്റെ തോന്നലുണ്ടാക്കാന്‍ ചില അര്‍ജന്റീനിയന്‍ സ്പര്‍ശങ്ങള്‍ ഇവിടെ ചേര്‍ത്തിരുന്നു.

ഖത്തര്‍ സര്‍വകലാശാല പുറത്തിറക്കിയ പുതിയ വീഡിയോയില്‍ കാമ്പസ് നീലയും വെള്ളയും കൊണ്ട് അലങ്കരിച്ചിരിക്കുന്നതും അതിന്റെ ഹാളുകള്‍ ലോകകപ്പ് ചാമ്പ്യന്മാരുടെ പോസ്റ്ററുകളും അവരുടെ ഓട്ടോഗ്രാഫുകളും ജേഴ്സികളും കൊണ്ട് നിറഞ്ഞിരിക്കുന്നതും കാണിക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!