ഉമ്മുകുല്‍സു വധം: ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

Web Desk
1 Min Read

കോഴിക്കോട്: വീര്യമ്പ്രത്തെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വാടക വീട്ടില്‍ വെച്ച് ഉമ്മുകുല്‍സു എന്ന യുവതി മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

city exchange

മലപ്പുറം കോട്ടക്കലില്‍ ഒളിവില്‍ താമസിച്ച സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മര്‍ദ്ദനമേറ്റ് പേശികള്‍ തകര്‍ന്ന നിലയിലായിരുന്നു ഉമ്മുകുല്‍സുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണമടയുകയായിരുന്നു.

താജുദ്ദീന്റെ സഹായികളായ തിരുര്‍ ബി പി അങ്ങാടി പാറക്കല്‍ ജോയല്‍ ജോര്‍ജ്, തിരൂര്‍ ഇരിങ്ങാവൂര്‍
ആദിത്യന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുല്‍സു വാടക വീട്ടില്‍ മര്‍ദനമേറ്റു മരിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് താജുദ്ദീന്‍ ഒളിവില്‍ പോയിരുന്നു. ബാലുശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!