
ദോഹ: ഇന്‍കാസ് സ്ഥാപക നേതാവ് സാം കുരുവിള വിളനിലത്തിന് ഖത്തര്‍ ഇന്‍കാസ് യാത്രയയപ്പ് നല്‍കി. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ വര്‍ഷങ്ങളായി അദ്ദേഹം നല്‍കിയ നിസ്തുല സംഭാവനകളും ഇന്‍കാസിനെ ശക്തമായ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം സഹിച്ച ത്യാഗങ്ങളും ചടങ്ങില്‍ ഓര്‍മ്മപ്പെടുത്തി.

ഐ സി സി മുംബൈ ഹാളില്‍ നടന്ന ചടങ്ങ് ഖത്തര്‍ ഇന്‍കാസ് മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് പൊന്നാട അണിയിച്ച് ആദരിക്കുകയും ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ മൊമന്റോ സമ്മാനിക്കുകയും ചെയ്തു.

ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ സമീര്‍ ഏറാമല, രക്ഷാധികാരികളായ കെ കെ ഉസ്മാന്‍, മുഹമ്മദ് ഷാനവാസ്, ജോണ്‍ ഗില്‍ബര്‍ട്ട്, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഉപദേശക സമിതി അംഗങ്ങളായ സുരേഷ് കരിയാട്, ബഷീര്‍ തുവരിക്കല്‍, അഹദ് മുബാറക് എന്നിവര്‍ പ്രസംഗിച്ചു.
മറുപടി പ്രസംഗത്തില്‍ സാം കുരുവിള ഇന്‍കാസിനൊപ്പമുള്ള തന്റെ ദീര്‍ഘകാല പ്രവര്‍ത്തനാനുഭവങ്ങളും സംഘടനയുടെ വളര്‍ച്ചയില്‍ പങ്കാളിയായ നിമിഷങ്ങളും ഹൃദയസ്പര്‍ശിയായി പങ്കുവെച്ചു.
ഇന്‍കാസ് ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഫാസില്‍ ആലപ്പുഴ നന്ദിയും രേഖപ്പെടുത്തി.

