കെ എ ടി എഫ് എറണാകുളം ഉപജില്ല അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: കരുതലുള്ള സംഘടന- കരുത്തുള്ള നേതൃത്വം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) എറണാകുളം ഉപജില്ലാതല അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം കൊച്ചിന്‍ കോര്‍പ്പറേഷന്‍ വര്‍ക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫ് നിര്‍വഹിച്ചു. അധ്യാപക സമൂഹത്തിന്റെ ഐക്യവും സംഘടനാബലവും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ അധ്യാപക സംഘടനകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

city exchange

അറബിക് ഭാഷയുടെ വളര്‍ച്ചക്കും വിദ്യാര്‍ഥികളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വളര്‍ത്തുന്നതിനും കെ എ ടി എഫ് നല്‍കുന്ന സേവനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി അധ്യാപകരുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ പുരോഗതിക്കും മുന്നിട്ടിറങ്ങേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും ടി കെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ഉപജില്ലാ ട്രഷറര്‍ ജസീന, ത്വാഹ പൊന്നരിമംഗലം, അബ്ദുസ്സലാം വെണ്ണല, അനസ് നദ്വി, സമീര്‍ സ്വലാഹി, അന്‍സാരി വൈപ്പിന്‍, അബ്ദുല്‍ ജബ്ബാര്‍ ഇ എ, അബ്ദുല്‍ റഹീം തമ്മനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!