വിസ്ഡം മദ്‌റസ പൊതുപരീക്ഷ സമാപിച്ചു

Web Desk
1 Min Read

ദോഹ: വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ 2025- 26 അധ്യയന വര്‍ഷത്തേക്കായി സംഘടിപ്പിച്ച ജി സി സില പൊതുപരീക്ഷ ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മനാര്‍ മദ്രസയില്‍ വിജയകരമായി സമാപിച്ചു. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഗള്‍ഫ് സെക്ടറില്‍ സംഘടിപ്പിച്ച പരീക്ഷയില്‍ അല്‍ മനാര്‍ മദ്രസയിലെ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്തു.

city exchange

അഞ്ചാം ക്ലാസില്‍ 17 വിദ്യാര്‍ഥികളും എട്ടാം ക്ലാസില്‍ 11 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികളും പരീക്ഷയില്‍ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമായി. പരീക്ഷകള്‍ക്ക് ചീഫ് എക്്‌സാമിനര്‍ സ്വലാഹുദ്ധീന്‍ സ്വലാഹിയും ഇന്‍വിജിലേറ്റര്‍ സി പി ഷംസീറും നേതൃത്വം നല്‍കി.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചതായും താത്പര്യമുള്ള രക്ഷിതാക്കള്‍ അല്‍ മനാര്‍ മദ്രസ അഡ്മിഷന്‍ വിങ്ങുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ടേണ്ട നമ്പര്‍: 60004486, 33465656, 55559756.

Share This Article
Leave a Comment
error: Content is protected !!