യൂണീഖ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ദിനാഘോഷം ഒന്‍പതിന്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യൂണീഖ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷം മെയ് ഒന്‍പതിന് വെള്ളിയാഴ്ച ഡി പി എസ് മൊണാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

വൈകിട്ട് മൂന്നിന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ചീഫ് നഴ്‌സിംഗ് ഓഫിസര്‍ മറിയം നൂഹ് അല്‍ മുതവ, വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്‌സിംഗ് സൂപ്പര്‍വൈസര്‍മാര്‍, പ്രമുഖ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

യൂണീഖ് മീഡിയ ടീം വികസിപ്പിച്ച യൂണീഖ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ അംബാസഡര്‍ ചടങ്ങില്‍ പുറത്തിറക്കും. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വിവിധതലങ്ങളില്‍ സഹായകരമാകുന്ന തരത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ഡ്രോയിംഗ്, കളറിംഗ് മത്സരങ്ങളുടെ സമ്മാനദാനവും ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ മ്യൂസിക്ക് ബാന്റായ യൂണീഖ് ബീറ്റ്‌സിന്റെ സംഗീത നിശയും അരങ്ങേറും. രണ്ടായിരത്തോളം അംഗങ്ങളുള്ള യൂണീഖിലെ എഴുന്നൂറോളം പേര്‍ കലാപരിപാടികളില്‍ പങ്കെടുക്കും.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനത്തില്‍ യൂണിഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍, അഡൈ്വസറി ചെയര്‍മാന്‍ വിമല്‍ പദ്മാലയം വിശ്വം, വൈസ് പ്രസിഡന്റ് അമീര്‍, ട്രഷറര്‍ ദിലീഷ് ഭാര്‍ഗ്ഗവന്‍, പ്രോഗ്രാം കമ്മിറ്റി ലീഡ് ധന്യ, മീഡിയ വിംഗ് ലീഡ് അജമല്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!