
ദോഹ: ഈദ് ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ ഈദ് മജിലിസ് മെയ് 28 വ്യാഴാഴ്ച ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ വൈകിട്ട് ഏഴ് മണിയ്ക്ക് നടക്കും.

പ്രവാസലോകത്തെ കലാകാരന്‍മാര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍, സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഫോമ ഖത്തറിന്റെ ഗായകര്‍ ഒരുക്കുന്ന സംഗീത വിരുന്ന്, ഒപ്പന, ഡാന്‍സ്, കോല്‍ക്കളി, സ്‌പോട്ട് ഡബ്ബിംഗ് തുടങ്ങിയവ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
