
ദോഹ: ഐ സി എഫ് ഖത്തര്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഇശല്‍ നിലാവ്, ഫിറ്റ്‌നസ് ഫെസ്റ്റ്- 2026 പ്രോഗ്രാം പ്രൗഢമായി സമാപിച്ചു. ഐ സി സി ഹാളില്‍ നടന്ന ഇശല്‍ നിലാവ് ഗാനസന്ധ്യ ഖത്തര്‍ നാഷണല്‍ ഐ സി എഫ് പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയില്‍ എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍ ഈദ് സന്ദേശ പ്രഭാഷണം നടത്തി. ഇന്റര്‍നാഷണല്‍ അടിസ്ഥാനത്തില്‍ ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ 2025- 26 അധ്യയന വര്‍ഷത്തില്‍ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഒന്നാം റാങ്കു കരസ്ഥമാക്കിയ തഅലീമുല്‍ ഖുര്‍ആന്‍ മദ്‌റസ വിദ്യാര്‍ഥിനി അഇസ്സ ഫായിസയ്ക്കുള്ള ഗോള്‍ഡ് കോയിനും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി നല്‍കി.


മൂന്ന്, നാല്, അഞ്ച് റാങ്ക് ജേതാക്കളായ ജുമാന ഖമറുദ്ദീന്‍, ഫര്‍ഹാ അഹീര്‍, നഹ്യാന്‍ ഷാനവാസ്, മുഹമ്മദ് ഹസിന്‍ എന്നിവരെ മൊമെന്റോയും സര്‍ട്ടിിഫിക്കറ്റും നല്‍കി അനുമോദിച്ചു.
ത്യാഗ സമ്പൂര്‍ണ്ണമായ പെരുന്നാള്‍ ഓര്‍മ്മകള്‍ അയവിറക്കി സാഹിത്യോത്സവ് പ്രതിഭകളും മദ്‌റസ വിദ്യാര്‍ഥികളുമായ മിദ്ലാജ് ചുഴലി, അഭിനസ് കാലിക്കറ്റ്, സല്‍മാന്‍ മാവുര്‍, അബൂബക്കര്‍ കരുളായി, ജസീം അദനി, ഫാറൂഖ് ആലപ്പുഴ എന്നിവര്‍ അവതരിപ്പിച്ച ഇശല്‍ നിലാവ് മദ്ഹ് ഗാന പ്രോഗ്രാം ഏറെ ശ്രദ്ധേയമായി.
ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍, ഐ സി എഫ് ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, അബ്ദുല്‍ അസീസ് സഖാഫി പാലോളി, ഉനൈസ് അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി സ്വാഗതവും അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
രണ്ടാം പെരുന്നാള്‍ ദിവസം റയാന്‍ ഷെര്‍ബോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ ഹാളിലും ഗ്രൗണ്ടിലുമായി അരങ്ങേറിയ ഫിറ്റ്നെസ് ഫെസ്റ്റ്- 2026 പ്രോഗ്രാം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഖത്തര്‍ പ്രസിഡണ്ട് അഹമ്മദ് സഖാഫി പേരാമ്പ്ര, ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദീന്‍ അസ്ഹരി, അബ്ദുല്‍ കരീം ഹാജി കാലടി, ബഷീര്‍ തുവാരിക്കല്‍, നൗഷാദ് അതിരുമട, തുടങ്ങിയവര്‍ സംബന്ധിച്ചു.
ദോഹ, അസീസിയ, എയര്‍പോര്‍ട്ട്, നോര്‍ത്ത് എന്നീ നാലു റീജിയനില്‍ നിന്ന് വിവിധ മത്സരങ്ങളിലായി നാനൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ര
95 പോയിന്റ് നേടി എയര്‍പോര്‍ട്ട് റീജിയന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 91 പോയിന്റുകള്‍ നേടി അസീസിയ റീജിയന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉമര്‍ കുണ്ടുതോട്, ആര്‍ എസ് സി നേതാക്കളായ മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍, സലിം കുറുകത്താണി തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ എയര്‍പോര്‍ട്ട് റീജിയന് ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ ഓവറോള്‍ ട്രോഫി കൈമാറി.

