
ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) ഈദ് മജ്‌ലിസ് മൈലാഞ്ചി മൊഞ്ചുള്ള രാവ് ആഘോഷിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ അരങ്ങേറിയ ആഘോഷങ്ങള്‍ക്ക് സംഘടനയുടെ ഭാരവാഹികളും എക്‌സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി.

ഐ സി സി, ഐ എസ് സി, ഐ ബി പി എഫ് ഭാരവാഹികളും സംസ്‌കൃതി, കെ എം സി സി, ഇന്‍കാസ്, കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകളുടെ നേതാക്കളും ക്ഷണിക്കപ്പട്ട മറ്റ് അതിഥികളും കെ പി എ ക്യു കുടുംബാംഗങ്ങളും അടങ്ങിയ നിറഞ്ഞ സദസ് പരിപാടിയില്‍ പങ്കെടുത്തു.


ഫോമ ഖത്തറിന്റെ ഗായകര്‍ ആലപിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ഒപ്പന, കോല്‍ക്കളി, ഡാന്‍സ്, സ്‌പോട്ട് ഡബ്ബിംഗ് എന്നിവ അരങ്ങേറി. തുടര്‍ന്നു നടന്ന സാംസ്‌കാരിക പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് സ്വാഗതം പറഞ്ഞു. ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ ബി പി എഫ് പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു.
അബീര്‍ മെഡിക്കല്‍ സെന്റുമായി ചേര്‍ന്ന് ജൂണ്‍ 19ന് സംഘടന നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെയും ജൂണ്‍ 26ന് നടക്കുന്ന ക്യാരംസ് ടൂര്‍ണ്ണമെന്റയും പോസ്റ്റര്‍ പ്രകാശനവും നടന്നു. ഫോമ ഗായകര്‍ സംഗീത വിരുന്നൊരുക്കി. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്കുളള ഉപഹാരം പ്രസിഡന്റ് ഷമീര്‍ കെ പി, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ്, ട്രഷറര്‍ ഷൗക്കത്ത്, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ റഹീം എന്നിവരും മറ്റ് ഭാരവാഹികളും ചേര്‍ന്ന് കൈമാറി.

