വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന്റെ കീഴിലുള്ള എന്‍വയണ്‍മെന്റ് ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ സംയുക്ത ആഭിമുഖ്യത്തില്‍ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ഖത്തര്‍ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയുടെ പൂര്‍ണ്ണ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവര്‍ത്തനം നടന്നത്.

city exchange

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പൊതുഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

വേള്‍ഡ് മലയാളി ഫോറം ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് അജാസ് അലി, കോര്‍ഡിനേറ്റര്‍ രാജേഷ് മണിക്കൊത്ത്, ജനറല്‍ സെക്രട്ടറി ജോസഫ് ജോര്‍ജ് (റോജൊ), ട്രഷറര്‍ അജയ് പുത്തൂര്‍, വൈസ് പ്രസിഡന്റ് അനീഷ്, എന്‍വയണ്‍മെന്റ് ഫോറം കോര്‍ഡിനേറ്റര്‍ മനോജ് ഹരിഹരന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മറ്റു ഫോറം കോര്‍ഡിനേറ്റര്‍മാരായ ഷമീര്‍ കുനിയില്‍, ഷാജി മാത്യു, അര്‍ഷാദ്, അഹമ്മദ് ഷാ അലീന്‍, അബൂതാഹിര്‍, സിതാര മനോജ്, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജയശ്രീ സുരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഗ്ലോബല്‍ ടൂറിസം ഫോറം കോര്‍ഡിനേറ്റര്‍ മനോജ് പി ടി, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ മാധവന്‍, മിഡില്‍ ഈസ്റ്റ് ഫോറം കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ മൊയ്തീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!