
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാലയ്ക്കല്‍ ദാറുസ്സലാം ഹൈസ്‌ക്കൂളില്‍ വൃക്ഷത്തൈ നടീല്‍ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി നടീല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സലാം ആയത്ത്, ഹെഡ്മാസ്റ്റര്‍ കെ എ ഫാരിസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ, പി ടി എ പ്രസിഡണ്ട് കരീം കല്ലുങ്കല്‍, ആസിയമോള്‍ യൂസുഫ്, അസ്ന യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.
