പ്രകൃതിയോടൊപ്പം ഒരുകൂട്ടം യാത്ര; ‘പാവങ്ങളുടെ തേക്കടി’ ഇനി ടൂറിസം ഭൂപടത്തിലേക്ക്

Web Desk
1 Min Read

നാറാണംമൂഴി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘പ്രകൃതി നടത്തം’ ശ്രദ്ധേയമായി. നാടിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘പാവങ്ങളുടെ തേക്കടി’ എന്ന പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ നേതൃത്വം നല്‍കിയ പ്രചാരണ യാത്ര റാന്നി എം എല്‍ എ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു.

city exchange

കരികുളം ബസ് സ്റ്റോപ്പില്‍ നിന്ന് ആരംഭിച്ച യാത്ര കരികുളം വനമേഖലയുടെ സൗന്ദര്യം ആസ്വദിച്ച്, വിളയാട്ടുപാറ, മീന്‍തൂക്കുപാറ വെള്ളച്ചാട്ടങ്ങള്‍ താണ്ടി, ചരിത്രപ്രസിദ്ധമായ പുലിയറ സന്ദര്‍ശിച്ച് കക്കുടുമണ്ണില്‍ സമാപിച്ചു. കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഗൈഡുമാരുടെ സേവനം യാത്രയ്ക്ക് ഏറെ കരുത്തേകി.

പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ലക്ഷ്യമിടുന്നതെന്ന് എം എല്‍ എ വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, വാര്‍ഡ് അംഗം മാത്തുക്കുട്ടി ജോര്‍ജ്, കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ജില്ലാ കോര്‍ഡിനേറ്റര്‍ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രാദേശിക പ്രവര്‍ത്തകരായ ജെയിംസ് കക്കാട്ട് കുഴി, എ കെ ലാലു, ജോണ്‍മാത്യു ചക്കിട്ടയില്‍, ഷാജിപാറകുഴി, ജയശ്രീ, ഓമന, സുജ, ജയാ, സന്ധ്യ, വിഷുപ്രിയ, ഗോപിക കെ ആര്‍, ഗ്രാമസേവകര്‍ അലന്‍, ബിനുപ്രസാദ്,
കക്കൂട്മണ്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ബി എഫ് ഒ അനൂപ് അപ്പുകുട്ടന്‍, റിജോ ജോണ്‍, രശ്മി എസ് ആര്‍, ഹില ഒ, ഫോറസ്റ്റ് ബീറ്റ അസിസ്റ്റന്റ് ജയ്‌മോള്‍ പി ജെ, അമ്പിളി സി കെ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!