ദുബായിലേക്ക് പ്രതിദിന അഞ്ച് സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

Web Desk
1 Min Read

ദോഹ: ഖത്തറും യു എ ഇയും തമ്മിലുള്ള വ്യോമയാത്രാ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിലെ സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് വര്‍ധിപ്പിക്കുന്നു. നിലവിലുള്ള പ്രതിദിന രണ്ട് സര്‍വീസുകള്‍ ഘട്ടംഘട്ടമായി അഞ്ച് സര്‍വീസുകളാക്കി ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.

city exchange

ജൂണ്‍ 5 മുതല്‍ പ്രാബല്യത്തില്‍ വന്ന ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ രണ്ടില്‍ നിന്ന് മൂന്നാക്കി. ജൂണ്‍ 15 മുതല്‍ നാലാമത്തെ പ്രതിദിന സര്‍വീസും ആരംഭിക്കും. വേനല്‍ക്കാല സീസണില്‍ അഞ്ചാമത്തെ പ്രതിദിന സര്‍വീസും പുനരാരംഭിക്കും. ബോയിങ് 777, എയര്‍ബസ് എ350 വിമാനങ്ങളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്.

ഈ വിപുലീകരണത്തോടെ ഖത്തറും യു എ ഇയും തമ്മിലുള്ള ബിസിനസ്, വിനോദ സഞ്ചാര യാത്രകള്‍ക്ക് കൂടുതല്‍ സൗകര്യവും യാത്രാസൗകര്യത്തിലെ ഇളവും ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പുതിയ ക്രമീകരണത്തോടെ ആഴ്ചയില്‍ 35 സര്‍വീസുകള്‍ വരെ ഇരു നഗരങ്ങള്‍ക്കുമിടയില്‍ ലഭ്യമാകും.

മിഡില്‍ ഈസ്റ്റ് മേഖലയിലെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ മേഖലയിലെ 20-ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ച കമ്പനി മെയ് മാസം അബുദാബിയിലേക്കുള്ള സര്‍വീസുകളും ആരംഭിച്ചിരുന്നു.

- Advertisement -
Ad image

ഈ നീക്കങ്ങളുടെ തുടര്‍ച്ചയായി 2026 വേനല്‍ക്കാലത്തോടെ ലോകമെമ്പാടുമുള്ള 160-ലധികം കേന്ദ്രങ്ങളിലേക്കുള്ള ശൃംഖല കൂടുതല്‍ വികസിപ്പിക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പദ്ധതി.

യാത്രക്കാര്‍ കമ്പനിയുടെയും ഔദ്യോഗിക വെബ്‌സൈറ്റിലെയും മൊബൈല്‍ ആപ്പിലെയും വിവരങ്ങള്‍ പതിവായി പരിശോധിക്കണമെന്നും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൃത്യമായി പുതുക്കി സൂക്ഷിക്കണമെന്നും കമ്പനി നിര്‍ദേശിച്ചു.

പ്രവര്‍ത്തനപരമായ, നിയന്ത്രണപരമായ, സുരക്ഷാ സംബന്ധമായ അല്ലെങ്കില്‍ മറ്റ് അനിവാര്യ സാഹചര്യങ്ങള്‍ മൂലം സര്‍വീസ് സമയക്രമങ്ങളില്‍ മാറ്റമോ റദ്ദാക്കലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!