ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി

Web Desk
1 Min Read

മനാമ: മുഹറഖ് മലയാളി സമാജം (എം എം എസ്) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി. കുട്ടികളിലും മുതിര്‍ന്നവരിലും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളാണ് മുഹറഖ് സമാജം വിഭാവനം ചെയ്തിരിക്കുന്നത്.

city exchange

പരിസ്ഥിതി ദിനത്തില്‍ മുഹറഖ് മലയാളി സമാജം ഓഫീസില്‍ നടന്ന ചടങ്ങില്‍ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡണ്ട് അനസ് റഹീം പരിപാടി നിര്‍വഹിച്ചു. പ്രകൃതിയെ കരുതലോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

മഞ്ചാടി ബാലവേദി കണ്‍വീനര്‍ അഫ്രാസ് അഹമ്മദ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പരിസ്ഥിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും നമ്മള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളെയും കുറിച്ച് എം എം എസ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ മന്‍ഷീര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എം എം എസ് ആക്റ്റിംഗ് സെക്രട്ടറി മുബീന മന്‍ഷീര്‍ ചൊല്ലിക്കൊടുത്തു.

വരും ദിവസങ്ങളില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പോസ്റ്റര്‍ പ്രചാരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചത്തെ ക്യാമ്പയിന്റെ ഭാഗമായി നടക്കുക. മുഹറഖ് സമാജം ട്രഷറര്‍ ശിവശങ്കര്‍, ഭാരവാഹികളായ അരുണ്‍ കുമാര്‍, ബാഹിറ അനസ്, മൊയ്തീ ടി എം സി, ശ്രീകുമാര്‍, മാസ്റ്റര്‍ റാസിന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മഞ്ചാടി ബാലവേദി ഗേള്‍സ് വിഭാഗം കണ്‍വീനര്‍ ആര്യനന്ദ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!