
ദോഹ: ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) ഖത്തര്‍ മണ്‍ഡേ ബൈറ്റ്സ് പരമ്പരയിലെ 53-ാമത് സെഷന് സംഘടിപ്പിച്ചു. വിജയകരമായി സംഘടിപ്പിച്ചു. ഊര്‍ജ്ജവും സുരക്ഷാ മാനേജ്മെന്റും ബിസിനസ് മത്സരക്ഷമതയെ ശക്തിപ്പെടുത്തുന്നതായിരുന്നു ചര്‍ച്ചാ വിഷയം.

ഐ ബി പി സി പ്രസിഡന്റ് താഹാ മുഹമ്മദ് അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. നിയമാനുസൃത പാലനത്തില്‍ മാത്രം ഒതുങ്ങാതെ ഊര്‍ജക്ഷമതയും തൊഴിലിട സുരക്ഷയും എങ്ങനെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ്, പ്രതിരോധശേഷി, സുസ്ഥിര വളര്‍ച്ച എന്നിവയ്ക്ക് സഹായകമായ തന്ത്രപരമായ ഘടകങ്ങളാക്കി മാറ്റാമെന്നതിനെക്കുറിച്ച് അദ്ദേഹം അറിവുകള്‍ പങ്കുവച്ചു. ഊര്‍ജ്ജ ഉത്പാദന ക്ഷമതയെ കുറിച്ചും അതിന്റെ ബിസിനസ് സാധ്യതകളെ കുറിച്ചും പ്രതിപാദിച്ചു.

അന്തര്‍ദേശീയ തലത്തില്‍ ഊര്‍ജ്ജ സ്രോതസുകളുടെ പങ്കിനെ കുറിച്ചും പരാമര്‍ശിച്ചു.
ബിസിനസ് സെഷന് നയിച്ചത് ഐ ബി പി സി ഖത്തറിന്റെ വൈസ് പ്രസിഡന്റ് കൂടിയായ എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ ആയിരുന്നു. ബിസിനസ് ഉടമകള്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍, ദീര്‍ഘവീക്ഷണമുള്ള സ്ഥാപനങ്ങള്‍ ഊര്‍ജവും സുരക്ഷാ മാനേജ്മെന്റും അവരുടെ പ്രധാന ബിസിനസ് തന്ത്രങ്ങളുമായി കൂടുതല്‍ സംയോജിപ്പിച്ച് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനച്ചെലവുകളും പാഴ്വ്യയവും കുറയ്ക്കുകയും ജീവനക്കാരുടെ ക്ഷേമം ഉയര്‍ത്തുകയും ദീര്‍ഘകാല മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമ്പോഴും തൊഴിലിട സുരക്ഷയുടെയും പരിസ്ഥിതി ഉത്തരവാദിത്വത്തിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിലനിര്‍ത്താനുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ച് പങ്കെടുത്തവര്‍ സജീവമായ സംവാദത്തില്‍ ഏര്‍പ്പെട്ടു.

