യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡന്റ് കെ കെ മുഹമ്മദ് നിര്യാതനായി

Web Desk
1 Min Read

തലശ്ശേരി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ എഡിറ്ററും യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ കെ മുഹമ്മദ് (90) നിര്യാതനായി. പരേതരായ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനാണ്.

city exchange

ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കള്‍: നിസാര്‍ മുഹമ്മദ്, ജാഫര്‍ഖാന്‍ മുഹമ്മദ്, സറീന, അബ്ദുല്‍ അസീസ്, ഫൈസല്‍ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കള്‍: അസ്മ നിസാര്‍, സീനത്ത് ജാഫര്‍, മുഹമ്മദ് ശാഫി, നദീറ അസീസ്, രജ്‌ന ഫൈസല്‍, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കല്‍, ജാബിര്‍ കൈനാട്ടി, ഷാനവാസ്, അബ്ദുല്‍ മജീദ്.

സഫാരി ഗ്രൂപ്പ് വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ കെ സൈനുല്‍ ആബിദീന്‍ ഭാര്യാ സഹോദരനാണ്. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകിട്ട് 4ന് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദില്‍. തുടര്‍ന്ന് ഖബറടക്കം.

Share This Article
Leave a Comment
error: Content is protected !!