ഷൂട്ടിംഗ് വിസ്മയം ജസ്പാല്‍ റാണ അന്തരിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ് വിസ്മയം ജസ്പാല്‍ റാണ അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

city exchange

ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ അദ്ദേഹം പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പരിശീലകനായിരുന്നു. മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ജസ്പാല്‍ റാണ. പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം. 4 എഡിഷനുകളിലായി 9 സ്വര്‍ണം അടക്കം 15 മെഡല്‍ ആണ് ജസ്പാല്‍ റാണ നേടിയിട്ടുള്ളത്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡും നേടിയിട്ടുണ്ട്. 18-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. 21-ീം വയസില്‍ പത്മശ്രീ നല്‍കി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!