സംരംഭകത്വമെന്നത് വിദ്യാര്‍ഥികളുടെ സമഗ്ര വികസനം കൂടിയാണെന്ന് മന്ത്രി റോജി എം ജോണ്‍

Web Desk
2 Min Read

കൊച്ചി: ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങുന്നവരാണ് പിന്നീട് പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതെന്നും കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. വിദ്യാര്‍ഥികളിലെ സംരംഭകത്വവും നവീകരണ ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് ടൈ യംഗ് എന്റര്‍പ്രണേഴ്സ് (ടി വൈ ഇ) കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഡിജിറ്റല്‍ ഹബ്ബില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

സംരംഭകത്വമെന്നതിലൂടെ ടൈ ഉദ്ദേശിക്കുന്നത് സ്ഥാപനമോ പുതിയ പദ്ധതിയോ ആരംഭിക്കുന്നത് മാത്രമല്ലെന്നും വിദ്യാര്‍ഥികളുടെ സമഗ്ര വികസനം കൂടിയാണെന്നും മന്ത്രി പറഞ്ഞു. സാധ്യതകള്‍ അന്വേഷിക്കുന്നവരെയല്ല സാധ്യതകള്‍ സൃഷ്ടിക്കന്നവരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സംരംഭകത്വ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. നിര്‍മിത ബുദ്ധി (എ ഐ) ലോകത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്ടറും കംപ്യൂട്ടറും ലോകത്ത് കൊണ്ടുവന്നതു പോലുള്ള മാറ്റമാണ് നിര്‍മിത ബുദ്ധിയിലൂടെയും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ജോലികള്‍ നാളെ നിലനില്‍ക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് പുതുമകള്‍ കൊണ്ടുവരുന്ന വിദ്യാര്‍ഥികളെയാണ് രാജ്യവും സമൂഹവും കാത്തിരിക്കുന്നതെന്നും റോജി എം ജോണ്‍ പറഞ്ഞു.

സംരംഭകത്വം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡന്‍ എം പി ആവശ്യപ്പെട്ടു. ഓരോ പദ്ധതിയും പുതിയ പാഠങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം) സഹകരണത്തോടെയാണ് ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സ് (ടൈ) കേരള ചാപ്റ്റര്‍ ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിച്ചത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടി വൈ ഇ കേരള ചെയറും ഗ്ലോബല്‍ ബോര്‍ഡ് അംഗവുമായ വിനോദിനി സുകുമാര്‍, ടൈ കേരള വൈസ് പ്രസിഡന്റ് ഡോ. ജീമോന്‍ കോര, ടൈ ഗ്ലോബല്‍ പ്രതിനിധി പിയാലി ചതോപാധ്യായ്, നാവല്‍ട്ട് ബോട്ട്‌സ് സി ഇ ഒ സന്ദിത് തണ്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെയും പ്രതിനിധികളേയും ചടങ്ങില്‍ ആദരിച്ചു.

ഉച്ചകോടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ സ്റ്റാര്‍ട്ടപ്പ് ടീമുകളും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഏകദേശം 2,000 വിദ്യാര്‍ഥികളും പങ്കെടുത്തു.

ടി വൈ ഇ ഗ്ലോബല്‍ ഫൈനല്‍സിന് മുന്നോടിയായി നടന്ന സമ്മേളനത്തില്‍ വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനങ്ങള്‍, മേക്കര്‍ ഫെയര്‍, റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, ഗെയിമിങ് സാങ്കേതികവിദ്യകളുടെ അവതരണങ്ങള്‍, സംരംഭകരുമായുള്ള സംവാദങ്ങള്‍, മെന്റര്‍ ക്ലിനിക്കുകള്‍, സാങ്കേതികവിദ്യാ- നവീകരണ എക്‌സ്‌പോ, ബൗദ്ധിക സ്വത്തവകാശ (ഐ പി) ക്ലിനിക്ക് എന്നിവ നടന്നു.

Share This Article
Leave a Comment
error: Content is protected !!