ഒമാന്‍ തീരത്ത് ദൗ മുങ്ങി; 14 ഇന്ത്യക്കാരെ യു എസ് നാവികസേന രക്ഷപ്പെടുത്തി

Web Desk
1 Min Read

മസ്‌കത്ത്: ഒമാന്‍ തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്തുടങ്ങിയ പരമ്പരാഗത ‘ദൗ’വില്‍ ഉണ്ടായിരുന്ന 14 ഇന്ത്യന്‍ നാവികരെ യു എസ് നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയ ദ്രുത രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒമാന്റെ കിഴക്കന്‍ തീരപ്രദേശമായ റാസ് അല്‍ ഹദ്ദില്‍ നിന്ന് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു സംഭവം.

city exchange

അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് യു എസ് നാവികസേനയുടെ പി-8 പോസൈഡണ്‍ സമുദ്രനിരീക്ഷണ വിമാനമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയത്. വിമാനത്തില്‍ നിന്ന് ലൈഫ് റാഫ്റ്റ് കടലിലിറക്കുകയും നാവികര്‍ സുരക്ഷിതമായി അതിലേക്ക് മാറുന്നത് നിരീക്ഷിക്കുകയും ചെയ്തു.

സമീപത്തുണ്ടായിരുന്ന വ്യാപാരക്കപ്പല്‍ എം വി ജബല്‍ അലിയും സഹായത്തിനെത്തി. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ ഇന്ത്യന്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ പതാകയുള്ള മെക്കനൈസ്ഡ് സെയിലിംഗ് വെസലായ വിരാട്-1 അപകടത്തില്‍പ്പെട്ടതായി എംബസി മനസ്സിലാക്കിയിട്ടുണ്ടെന്നും കപ്പലില്‍ 14 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ഒമാന്‍ അധികൃതരുടെയും സമീപത്തുള്ള കപ്പലുകളുടെയും സഹകരണത്തോടെ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണെന്നും അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!