സ്ഥാനമോഹങ്ങളില്ലാത്ത നേതാവായിരുന്നു കെ കെ മുഹമ്മദ്: എസ് എ എം ബഷീര്‍

Web Desk
1 Min Read

ദോഹ: മുസ്ലിം യൂത്ത് ലീഗിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ചന്ദ്രിക എഡിറ്ററുമായിരുന്ന കെ കെ മുഹമ്മദിനെ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.

city exchange

രാഷ്ട്രീയ നേതാവിനുണ്ടാകേണ്ട എല്ലാ മാതൃകയും ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു കെ കെ മുഹമ്മദിന്റേതെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് എസ് എ എം ബഷീര്‍ പറഞ്ഞു. സ്ഥാനമോഹങ്ങളില്ലാതിരുന്ന നേതാവായിരുന്നു അദ്ദേഹം. സ്ഥാനങ്ങളൊന്നുമില്ലെങ്കിലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പുറമേ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച സ്ഥാനം പോലും തിരികെ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും എസ് എ എം ബഷീര്‍ ഓര്‍മിച്ചു.

കെ കെ മുഹമ്മദ് നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അനുസ്മര ചടങ്ങില്‍ ഓര്‍മിക്കപ്പെട്ടു.

കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് റിയാസ് പി വി കെ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും കെ കെ മുഹമ്മദിന്റെ ഭാര്യാ സഹോദരനുമായ സൈനുല്‍ ആബിദീന്‍, അടിയോട്ടില്‍ അഹമ്മദ്, മൂസ കുറുങ്ങോട്ട്, റഹീം ഫുട്വേള്‍ഡ്, പോക്കര്‍ അല്‍ സഹ്റ, കെ കെ ഉസ്മാന്‍, സലീം നാലകത്ത്, അബ്ദുന്നാസര്‍ നാച്ചി, സക്കരിയ മാണിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അക്ബര്‍ സ്വാഗതം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!