
ദോഹ: ഖത്തറിലെ അടൂര്‍ എഞ്ചിനീയറിംഗ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ സീസണ്‍- 2 ടൂര്‍ണമെന്റ് സമാപിച്ചു.

വുഖൈര്‍ മാര്‍വെല്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ എട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള 172 ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു. ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്‌സ് ബോഡിയുടെ നിയന്ത്രണത്തില്‍ നാല് കാറ്റഗറികളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ കാറ്റഗറി എ ആന്റ് ബി കോംബോ സിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മുഹമ്മദ് അമീന്‍, മുഹമ്മദ് ആഷിഖ് എന്നിവരും കാറ്റഗറി ഇയില്‍ ബാഡ്മിന്റണ്‍ സിറ്റി ക്ലബ്ബിലെ ഹമദ് അഹ്മദ്, ഷഫീക് എന്നിവരും കാറ്റഗറി ഡിയില്‍ ഡ്രീം ക്യാച്ചേര്‍സ് ക്ലബ്ബിലെ റെനി ഡാനിയല്‍, സിജു മാത്യു എന്നിവരും കാറ്റഗറി ഇയില്‍ ബ്ലിക്ക് ബോയ്‌സിലെ അസ്ഫര്‍ അഫ്രാസ്, ലിന്റോണ്‍ ഫെര്‍ണാണ്ടസ് എന്നിവരും വിജയിച്ചു. മികച്ച ക്ലബ്ബിനുള്ള എയ്‌സ്-2 ചാമ്പ്യന്‍സ് ട്രോഫി സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കി.

സമ്മാനദാനചടങ്ങില്‍ സിഇഎക്യുഎ അലുംനി പ്രസിഡന്റ് റിജോ റോയി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ്, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഓ കെ പരുമല, എഞ്ചിനിയേര്‍സ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ്, ജനറല്‍ സെക്രട്ടറി നിഥിന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ഫഹീം എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി.
എഞ്ചിനിയേര്‍സ് ഫോറം ആര്‍ട്‌സ് സെക്രട്ടറി മനോജ്, സീലിയന്‍ സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ സെല്‍വകുമാരന്‍ എന്നിവര്‍ സന്നിഹിതിരായിരുന്നു. സിഇഎക്യുഎ ജനറല്‍ സെക്രട്ടറി അമ്മാര്‍ അഷ്റഫ്, ട്രഷറര്‍ ജെന്നി, സ്‌പോര്‍ട്‌സ് സെക്രട്ടറി റ്റിബിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീനാഥ്, പ്രശാന്ത്, ഷിബിന്‍, അനീഷ് ഗോപാല്‍, മഹേഷ്, അരുണ്‍, രജനി, വര്‍ഗീസ്, ഹെലേന, അഞ്ജന, രമ്യ, ഷമീര്‍, അബുലൈസ്, നുസൈര്‍, ദീപു, മുഹമ്മദ് മടപ്പിള്ളി, വിനീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

